സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ കൊല്ലത്ത്; കായികമേള തൃശൂരില്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയില്‍ കൊല്ലത്ത്; കായികമേള തൃശൂരില്‍

തിരുവനന്തപുരം: അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലത്ത് നടക്കും. ജനുവരിയിലാകും മേള. കായികമേള ഒക്ടോബറില്‍ തൃശൂരിലെ കുന്നംകുളത്തും സ്‌പെഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്തും നടക്കും.

ടിടിഐ കലാമേള പാലക്കാട് സെപ്റ്റംബറിലാണ് നടക്കുക. ശാസ്ത്രമേള ഡിസംബറില്‍ തിരുവനന്തപുരത്തും നടക്കും. അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

2023 ജനുവരിയില്‍ കോഴിക്കോട് നടന്ന 61-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ ആതിഥേയ ജില്ലയായ കോഴിക്കോട് 940 പോയിന്റുകളുമായി കിരീടം നേടിയിരുന്നു. തിരുവനന്തപുരത്ത് നടന്ന 64-ാമത് സ്‌കൂള്‍ കായികമേളയില്‍ പാലക്കാട് ജില്ലയായിരുന്നു ചാമ്പ്യന്മാര്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.