കോഴിക്കോട്: ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെയും നഴ്സുന്മാരെയും പ്രതികളാക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ്. ഹര്‍ഷീനയുടെ പ്രസവ ശസ്ത്രക്രിയ നടത്തിയ രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്സുമാരെയുമാണ് പ്രതികളാക്കുന്നത്. 2017 നവംബറില്‍ നടത്തിയ പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്നാണ് കത്രിക വയറ്റില്‍ കുടുങ്ങിയത്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചാണ് ഹര്‍ഷീനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്നു തെളിയിക്കാനാവില്ലെന്നായിരുന്നു മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയത്.
റിപ്പോര്‍ട്ടില്‍ ഗൂഡാലോചന ആരോപിച്ച് കഴിഞ്ഞ ദിവസം ഹര്‍ഷീനയും കുടുംബവും സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉപവാസ സമരം നടത്തിയിരുന്നു. എന്നാല്‍, നിലവില്‍ പ്രതിസ്ഥാനത്തുള്ള ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന.