തിരുവനന്തപുരം: കൈതോല പായയില്‍ പൊതിഞ്ഞ് പിണറായി വിജയനും മന്ത്രി പി. രാജീവും തിരുവനന്തപുരത്തേക്ക് കടത്തിയ പണത്തില്‍ വലിയ പങ്കും നല്‍കിയത് കരിമണല്‍ വ്യവസായി ശശിധരന്‍ കര്‍ത്തയെന്ന് ജി. ശക്തിധരന്റെ വെളിപ്പെടുത്തല്‍. ഈ പണം കര്‍ത്തയില്‍ നിന്നും ഏറ്റുവാങ്ങിയത് ദേശാഭിമാനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ. വേണുഗോപാലെന്നും ശക്തിധരന്‍.
കൈതോല പായയില്‍ പണം കടത്തിയത് മുഖ്യമന്ത്രിയും വ്യവസായ മന്ത്രി പി. രാജീവും ആണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇവര്‍ സമാഹരിച്ച പണത്തിന്റെ സ്രോതസും ജി. ശക്തിധരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ പുതിയ ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ മുന്‍പ് എക്‌സൈസ് മന്ത്രിയായിരുന്ന ടി.കെ രാമകൃഷ്ണന്‍ കോട്ടയം ഉപതിരഞ്ഞെടുപ്പ് വേളയില്‍ ഫണ്ട് സമാഹരിച്ച കഥ പങ്കുവച്ചുകൊണ്ടാണ് ശക്തിധരന്‍ കരിമണല്‍ കര്‍ത്തയിലേക്ക് എത്തിയത്.
കലൂരിലെ ദേശാഭിമാനി ഓഫീസില്‍ പിണറായിയും പി. രാജീവും ചേര്‍ന്ന് സമാഹരിച്ച പണത്തില്‍ വലിയ പങ്കും നല്‍കിയത്
കരിമണല്‍ കര്‍ത്തയാണെന്ന് ശക്തിധരന്‍ വെളിപ്പെടുത്തി.
ലക്ഷ്യം വെച്ചതിനേക്കാള്‍ കൂടുതല്‍ സമാഹരിച്ചതോടെ ബാക്കിയെല്ലാം തലസ്ഥാനത്ത് എത്തിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം പിണറായി നല്‍കിയതായും ശക്തിധരന്‍ സൂചിപ്പിക്കുന്നു. പണം സമാഹരിക്കുന്നതിലും സ്ഥാനാര്‍ഥിക്കു വോട്ടു പിടിക്കാന്‍
ഇല്ലാത്ത ബലാല്‍സംഗ കഥ പൊട്ടിക്കുന്നതിനാലയാലും പി. രാജീവിനുള്ള വൈഭവം സമാനതകള്‍ ഇല്ലാത്തതാണെന്ന വിമര്‍ശനവും ശക്തിധരന്‍ ഉയര്‍ത്തുന്നുണ്ട്.
മുഖ്യമന്ത്രിയുടെ മകളും സിഎംആര്‍എല്ലുമായുള്ള മാസപ്പടി വിവാദം ആളിക്കത്തുന്നതിനിടയിലാണ് ശക്തിധരന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.