ചേര്‍ത്തലയിലെ തുണിക്കടയില്‍ വന്‍ തീപിടിത്തം; കോടികളുടെ നാശനഷ്ടം

ചേര്‍ത്തലയിലെ തുണിക്കടയില്‍ വന്‍ തീപിടിത്തം; കോടികളുടെ നാശനഷ്ടം

ആലപ്പുഴ: ചേര്‍ത്തല മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം. നടക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ദാമോദര്‍ പൈ എന്ന തുണിക്കടയിലാണ് പുലര്‍ച്ചെ മൂന്നരയോടെ തീപിടിത്തം ഉണ്ടായത്. അപകടത്തില്‍ കടയുടെ ഇരുനിലകളും പൂര്‍ണമായും കത്തി നശിച്ചു. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അഞ്ച് യൂണിറ്റ് അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് തീ അമയ്ക്കുവാനുള്ള ശ്രമം നടത്തിയത്. തീ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

കോടികളുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രഥമിക വിലയിരുത്തല്‍. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.