തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതല യോഗം ചേരും. സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുമോ എന്ന് ഇന്നറിയാം. കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനുള്ള രണ്ട് കമ്പനികളുമായുള്ള കരാർ ഇന്ന് അവസാനിക്കുകയും ചെയ്യും.
വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള കെഎസ്ഇബി ചെയര്‍മാന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഉന്നതതല യോഗത്തിലെ ചര്‍ച്ചകള്‍. പ്രതിസന്ധിയെ നേരിടാന്‍ പവര്‍ കട്ട് അടക്കം വേണമെന്ന ആവശ്യം ഉദ്യോഗസ്ഥ തലത്തില്‍ ഉയര്‍ന്നിട്ടുണ്ട്. പുറത്ത് നിന്നും വൈദ്യുതി വാങ്ങുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചകള്‍ ഉണ്ടാകും. നിലവില്‍ പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് നിലവില്‍ മുന്നോട്ടുപോകുന്നത്.
ഇത് മൂലം പ്രതിദിനം 10 കോടി രൂപയോളം നഷ്ടം കേരളത്തിനുണ്ടെന്ന് വൈദ്യുതി മന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. നഷ്ടം നികത്താന്‍ സര്‍ ചാര്‍ജ്ജ് ഏര്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. കാലവര്‍ഷം ദുര്‍ബലപ്പെട്ടതോടെ മഴകുറഞ്ഞതും പുറമെ നിന്നും വൈദ്യുതി വാങ്ങാനുള്ള കരാര്‍ റദ്ദായതുമാണ് കെഎസ്ഇബിക്ക് തിരിച്ചടിയായിരിക്കുന്നത്. പുറമെ നിന്നുള്ള മൂന്ന് കമ്പനികളില്‍ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാറാണ് റദ്ദായത്.
നിലവിലെ സാഹചര്യത്തില്‍ ലോഡ് ഷെഡിംഗ് അനിവാര്യമാണ് എന്ന നിലപാടാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്. എന്നാല്‍ പുതുപ്പള്ളി തിരഞ്ഞെടുപ്പ് അടക്കം നടക്കുന്ന സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന യോഗം അത്തരം കടുത്ത തീരുമാനത്തിലേക്ക് പോയേക്കില്ലെന്നാണ് സൂചന.