മന്ത്രിമാരുടെ വാഹനങ്ങളിൽ എല്‍ഇഡി ലൈറ്റ് നിരോധിച്ചു: ലംഘിച്ചാൽ 5,000 രൂപ പിഴ

മന്ത്രിമാരുടെ വാഹനങ്ങളിൽ എല്‍ഇഡി ലൈറ്റ് നിരോധിച്ചു: ലംഘിച്ചാൽ 5,000 രൂപ പിഴ

തിരുവനന്തപുരം: മന്ത്രിമാരുടേതടക്കം സർക്കാർ വാഹനങ്ങളിൽ എൽഇഡി ലൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ. ഇത്തരത്തിലുള്ള ലൈറ്റുകൾ ശ്രദ്ധയിൽപെട്ടാൽ 5,000 രൂപ വരെ പിഴ ഈടാക്കാനും തീരുമാനമായി. ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പിഴ ഈടാക്കാൻ നിർദ്ദേശിച്ചിരിക്കുന്നത്. ഈ വർഷം മെയ് മാസത്തിലാണ് ഇത്തരത്തിൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ കർശന നിർദ്ദേശമുണ്ടായിരിക്കുന്നത്. 

സംസ്ഥാന പോലീസ് മേധാവിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കുമാണ് ഹൈക്കോടതിയുടെ നിർദ്ദേശം നൽകിയിരുന്നത്.ഫ്‌ളാഷ് ലൈറ്റുകള്‍, മള്‍ട്ടികളര്‍ എല്‍ഇഡി, നിയോണ്‍ നാടകള്‍ തുടങ്ങിയവയുടെയെല്ലാം ഉപയോഗം നിരോധിച്ചു. മന്ത്രിമാരുടെ വാഹനങ്ങളുടെ മുകളില്‍ ചുവപ്പ് ബീക്കണ്‍ലൈറ്റ് ഉപയോഗിക്കുന്നത് നിരോധിച്ച സാഹചര്യത്തിലായിരുന്നു മുന്‍വശത്തെ ബമ്പര്‍ ഗ്രില്ലില്‍ എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ച് തുടങ്ങിയത്.

ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു നേരത്തെ മന്ത്രിമാര്‍ സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഇത് വിഐപി സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തി ബീക്കൺ ലൈറ്റുകൾ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു. ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളിലായിരുന്നു പ്രധാനമന്ത്രിയടക്കം സഞ്ചരിച്ചിരുന്നതെങ്കിലും ഇതും നീക്കി. തുടര്‍ന്ന് സംസ്ഥാന മന്ത്രിമാരുടെ കാറുകളില്‍നിന്നും ബീക്കണ്‍ ലൈറ്റുകള്‍ ഒഴിവാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.