കോപ്പിയടിയും ആള്‍മാറാട്ടവും; വി.എസ്.എസ്.സി പരീക്ഷ റദ്ദാക്കി

കോപ്പിയടിയും ആള്‍മാറാട്ടവും; വി.എസ്.എസ്.സി പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: കോപ്പിയടിയും ആള്‍മാറാട്ടവും നടന്ന വി.എസ്.എസ്.സി പരീക്ഷ റദ്ദാക്കി. ടെക്നീഷ്യന്‍, ഡ്രാഫ്റ്റ്സ്മാന്‍, റേഡിയോഗ്രാഫര്‍ എന്നീ തസ്തികകളിലേക്ക് കഴിഞ്ഞ ദിവസം നടന്ന പരീക്ഷ റദ്ദാക്കിയതായി വി.എസ്.എസ്.സി അറിയിച്ചു. പരീക്ഷ റദ്ദാക്കണമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പുതിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

ഹരിയാനക്കാരായ 469 പേരാണ് പരീക്ഷയെഴുതിയത്. ഇത്രയധികം പേര്‍ കൂട്ടത്തോടെ ഹരിയാനയില്‍ നിന്നും തിരുവനന്തപുരത്തെത്തി പരീക്ഷ എഴുതിയത്. നിലവില്‍ ആള്‍മാറാട്ടം നടത്തിയതിന് അറസ്റ്റിലായ രണ്ടുപേരെ കൂടാതെ മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

പിടിയിലായവര്‍ പണം വാങ്ങി പരീക്ഷ എഴുതാന്‍ എത്തിയവരാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് 10 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഹൈടെക് പരീക്ഷാ തട്ടിപ്പിനു പുറമെ ഈ കേസില്‍ ആള്‍മാറാട്ടവും വ്യക്തമായതിനാല്‍ വിശദമായ അന്വേഷണത്തിന് സംഘം ഹരിയാനയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.