സഭാ ആസ്ഥാനത്ത് നിരാഹാര സമരത്തിന് ശ്രമിച്ച വൈദികരെ അറസ്റ്റ് ചെയ്ത് നീക്കി

സഭാ ആസ്ഥാനത്ത് നിരാഹാര സമരത്തിന് ശ്രമിച്ച വൈദികരെ അറസ്റ്റ് ചെയ്ത് നീക്കി

കൊച്ചി: സീറോ മലബാര്‍സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നിരാഹാര സമരത്തിനൊരുങ്ങിയ വൈദികരെ അറസ്റ്റ് ചെയ്ത് നീക്കി. ഇന്ന് രാവിലെ എട്ടിന് മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ അതിരൂപതയിലെ ഫാ. കുര്യാക്കോസ് മുണ്ടാടന്‍, ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ എന്നിവരെ സീറോ മലബാര്‍സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ കുടിക്കാഴ്ചയ്ക്കായി ക്ഷണിച്ചിരുന്നു. ചര്‍ച്ചയ്ക്ക് പിന്നാലെ സത്യാഗ്രഹ സമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.

ആര്‍ച്ച്ബിഷപ് സിറില്‍ വാസിലിന്റെ ക്ഷണപ്രകാരം എത്തിയ വൈദീകര്‍ക്കൊപ്പം ഫാ. രാജന്‍ പുന്നയ്ക്കലും ഫാ. സജോ പടയാറ്റിയും എത്തിയിരുന്നു. എന്നാല്‍ പൊന്തിഫിക്കല്‍ ഡെലഗേറ്റിനെ കണ്ട് സംസാരിച്ചതിന് ശേഷവും അവര്‍ മൗണ്ട് സെന്റ് തോമസില്‍ നിന്ന് മടങ്ങാന്‍ തയാറാകാതെ പാര്‍ലറില്‍ ഇരിക്കുകയും ഇവിടെ നിരാഹാര സമരം ആരംഭിക്കുകയാണെന്ന് തത്സമയം സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയുമായിരുന്നു.

ഈ സാഹചര്യത്തില്‍ സീറോ മലബാര്‍ സഭയുടെ സിനഡ് സമ്മേളനം നടക്കുന്നതിനാലും കൂരിയായുടെ ശാന്തമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്നതിനാലും ഇവിടെ നിരാഹാരമിരിക്കാന്‍ അനുവദിക്കാനാവില്ലെന്ന് അറിയിച്ച് പൊലീസ് എത്തി മാറ്റുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.