കൊച്ചി: ഡോ.സക്കീര്‍ ടി.തോമസ് ആദായ നികുതി വകുപ്പ് ഡയറക്ടര്‍ ജനറലായി നിയമിതനായി. നിലവില്‍ കേരളത്തിലെ ആദായ നികുതി അന്വേഷണ വിഭാഗം പ്രിന്‍സിപ്പല്‍ ഡയറക്ടറാണ്. ഇന്ത്യന്‍ റവന്യു സര്‍വീസിന്റെ 1989 ബാച്ചില്‍ നിന്നുള്ള ഉദ്യാഗസ്ഥനാണ്.
പാലാ കിഴക്കേക്കര താഴത്ത് പരേതനായ ടി.എസ് തോമസിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ: മീതു. ടോം,വിന്‍സന്റ് എന്നിവര്‍ മക്കളാണ്.
ബൗദ്ധിക സ്വത്തവകാശ മേഖലയിലും പ്രാവീണ്യമുണ്ട്. കൂടാതെ കോപ്പിറൈറ്റ് റജിസ്ട്രാര്‍, ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ ഓപ്പണ്‍ സോഴ്‌സ് ഡ്രഗ് ഡിസ്‌കവറി പദ്ധതിയുടെ ഡയറക്ടര്‍ തുടങ്ങിയ പദവികളും അദേഹം വഹിച്ചിട്ടുണ്ട്.