കൽപ്പറ്റ: ഈ വർഷത്തെ എസ്. കെ. പൊറ്റെക്കാട് സ്മാരക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കവിതാ വിഭാഗത്തിൽ, സ്റ്റെല്ല മാത്യുവിന്റെ 'എന്റെ മുറിവിലേക്ക് ഒരു പെൺ പ്രാവ് പറക്കുന്നു ' എന്ന കാവ്യ സമാഹാരം പുരസ്കാരം നേടി.
പുരസ്കാര വിതരണം കോഴിക്കോട് അളകാപുരിയിൽ സെപ്തംബർ 23ന് നടക്കും. മാനന്തവാടി പയ്യമ്പിള്ളി സെന്റ് കാതറൈൻസ് ഹൈസ് കൂളിൽ അധ്യാപികയായ സ്റ്റെല്ല മാത്യു ആനുകാലികങ്ങളിലും നവ മാധ്യമങ്ങളിലും സജീവ സാന്നിദ്ധ്യമാണ്.
ഇതിനോടകം, മറ്റ് ശ്രദ്ധേയമായ പുരസ്കാരങ്ങളും നേടിക്കഴിഞ്ഞ ഈ കവിതാ സമാഹാരത്തിന്റെ തമിഴ് വിവർത്തനം, 'ഭൂമിയി ലിര്ന്ത് കനവ്വാസിക്കും ഒരുവർ' എന്ന പേരിൽ ചെന്നൈയിൽ, പ്രകാശിതമായിട്ടുണ്ട്.
മാനന്തവാടി രൂപതയിലെ ചുണ്ടക്കര സെൻ്റ് ജോസഫ് ഇടവകാംഗമാണ് പുരസ്കാര ജേതാവായ സ്റ്റെല്ല മാത്യു.