കണ്ണൂര്‍: മുന്‍ മന്ത്രി കെ.കെ ശൈലജയുടെ ആത്മകഥ കണ്ണൂര്‍ സര്‍വ്വകലാശാല ഇംഗ്ലീഷ് പിജി സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗീകരിക്കാത്ത പുസ്തകം റദ്ദാക്കാന്‍ വിസിക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്.
കൊവിഡ് കാലത്ത് കോടികള്‍ ചെലവ് ചെയ്ത് പി.പി.ഇ കിറ്റ് വാങ്ങിയതില്‍ ആരോപണ വിധേയയായി അന്വേഷണം നേരിടുന്ന മുന്‍ മന്ത്രിയുടെ ആത്മകഥ, മഹാത്മാഗാന്ധിയുടെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ക്കൊപ്പം പഠന വിഷയമാക്കുന്നത് രാഷ്ട്രപിതാവിനെ അധി ക്ഷേപിക്കുന്നതിനു സമാനമാണെന്നും അനധികൃതമായി രൂപീകരിച്ച കമ്മിറ്റി ശൈലജയുടെ ആത്മകഥ പഠന പുസ്തകമാക്കിയ തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി.
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പുതുതായി നിലവില്‍ വന്ന പിജി സിലബസില്‍ എംഎ ഇംഗ്ലീഷ് കോഴ്‌സിലാണ് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ കെ.കെ ശൈലജയുടെ ആത്മകഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 'മൈ ലൈഫ് ആസ് എ കോമ്രേഡ്' എന്ന പേരില്‍ കൊച്ചിന്‍ ബിനാലെയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ മഞ്ജു സാറ രാജനാണ് കെ.കെ ശൈലജയുടെ ആത്മകഥ രചിച്ചത്.
ഗവര്‍ണറുടെ അനുമതിയില്ലാതെ വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന്‍ രൂപീകരിച്ച പഠന ബോര്‍ഡ് കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റിയില്‍ പഠന ബോര്‍ഡ് നിലവിലില്ല. വിസി സ്വന്തം നിലയില്‍ അനധികൃതമായി രൂപീകരിച്ച അഡ് ഹോക് കമ്മിറ്റിയാണ് ശൈലജയുടെ പുസ്തകം മഹാത്മ ഗാന്ധിജി, അബേദ്ക്കര്‍, നെല്‍സണ്‍ മണ്ടേല എന്നിവരോടൊപ്പം സിലബസില്‍ ഉള്‍പ്പെടുത്തിയത്.