ബെംഗളൂരു: കര്‍ണ്ണാടകയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ നേട്ടം കൈവരിച്ചു. ഇതേ തുടര്‍ന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിൽ പാക്കിസ്ഥാനെ അനുകൂലിച്ചുകൊണ്ട് മുദ്രാവാക്യം വിളിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. ഉജൈറിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്‍പില്‍ ആണ് സംഭവം അരങ്ങേറിയത്. സംഭവത്തില്‍ പോലീസ് കേസ് എടുത്തു.
പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് പോലീസ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ണ്ണാടക പോലീസ് സൂപ്രണ്ട് അറിയിച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നു വരുന്നത്.