ഗുവാഹത്തി: സര്‍ക്കാര്‍ മദ്രസകള്‍ അടച്ചുപൂട്ടാന്‍ അസം നിയമം പാസാക്കി. ഇത് പ്രകാരം സ്റ്റേറ്റ് മദ്രസ എജ്യൂക്കേഷന്‍ ബോര്‍ഡിന് സാധുതയില്ലാതായി. എന്നാല്‍, അധ്യാപക - അനധ്യാപകര്‍ക്കുള്ള അലവന്‍സിനെ ഇത് ബാധിക്കില്ല. ബിജെപി സഖ്യകക്ഷിയായ അസം ഗണ പരിഷത് ബില്ലിനെ അനുകൂലിച്ചു.
സ്വകാര്യ മദ്രസകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ മറ്റൊരു ബില്‍ കൊണ്ടുവരുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിസ്വ ശര്‍മ അറിയിച്ചു. മതേതര മൂല്യം സംരക്ഷിക്കുന്നതിനായി മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കില്ലെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.
എന്നാല്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംസ്‌കൃത വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബില്ലില്‍ പരാമര്‍ശിക്കുന്നില്ലെന്ന രൂക്ഷ വിമര്‍ശനവും ഉയര്‍ന്നു വന്നു. എന്നാല്‍ പുതിയ നിയമം സംസ്‌കൃത വേദ സ്‌കൂളുകളെ ബാധിക്കില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.