തിരുവനന്തപുരം: ഓണമെത്തുന്നതോടെ നീണ്ട അവധിയാണ് ഓഗസ്റ്റ് മാസം അവസാനം എത്തുന്നത്. ഓണ വിപണിയില്‍ കച്ചവടം പൊടിപൊടിക്കുന്നതിനാല്‍ തന്നെ ഇടപാടുകളിലും ശ്രദ്ധിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് നാളെ മുതല്‍ അഞ്ച് ദിവസം ബാങ്ക് അവധിയാണ്. ഇതിനാല്‍ തന്നെ നേരിട്ട് ബാങ്കുകളിലെത്തി നടത്തേണ്ട ഇടപാടുകളെല്ലാം ഇന്ന് തന്നെ നടത്തണം.
തുടര്‍ച്ചയായി അഞ്ച് ദിവസം പൊതു അവധി വരുന്നതിനാല്‍ തന്നെ ഈ ദിവസങ്ങളില്‍ ബാങ്കും പ്രവര്‍ത്തിക്കുന്നില്ല. വരുന്ന ഓഗസ്റ്റ് 27 ഞായറാഴ്ച പൊതു അവധിയാണ്. തൊട്ടടുത്ത ദിവസം ഉത്രാട ദിനത്തിലും ബാങ്ക് അവധിയാണ്.
ഓഗസ്റ്റ് 20 മുതല്‍ 31 വരെ ഓണത്തോടനുബന്ധിച്ച് ബാങ്കുകള്‍ അവധിയാണ്. സെപ്റ്റംബര്‍ മാസത്തില്‍ വിവിധ ദിനങ്ങളിലായി ഒമ്പത് അവധികളാണ് ഉള്ളത്.