മാനന്തവാടി: വയനാട്ടില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ് ഒന്‍പതുപേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില അതീവ ഗുരുതരം. മരിച്ചവരില്‍ റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവരെ തിരിച്ചറിഞ്ഞതായാണ് ലഭിക്കുന്ന വിവരം.
തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരെല്ലാം വയനാട് സ്വദേശികളാണ്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് എത്തിക്കും മുമ്പ് തന്നെ ഒന്‍പത് പേരും മരിച്ചിരുന്നു.
വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. തേയിലനുള്ളി പണി കഴിഞ്ഞുവരുന്നതിനിടെയാണ് അപകടം. 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. അതില്‍ പതിനൊന്നും സ്ത്രീകളായിരുന്നു.
അതേസമയം മാനന്തവാടിയിൽ തേയില തൊഴിലാളികളുടെ ജീവൻ അപഹരിച്ച ജീപ്പ് അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ഫെയ്സ്ബുക്കിൽ കുറിച്ചു. ജില്ലാ അധികാരികളുമായി സംസാരിച്ചതായും വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചുവെന്നും അപകടത്തിൽ പരുക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ കുറിച്ചു.