പ്രമുഖ ചലച്ചിത്ര എഡിറ്റര്‍ ഹരിഹര പുത്രന്‍ അന്തരിച്ചു

പ്രമുഖ ചലച്ചിത്ര എഡിറ്റര്‍ ഹരിഹര പുത്രന്‍ അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രമുഖ എഡിറ്റര്‍ ഹരിഹര പുത്രന്‍ അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

അര നൂറ്റാണ്ടോളം മലയാള ചലച്ചിത്ര മേഖലയില്‍ സജീവമായിരുന്നു ഹരിഹരപുത്രന്‍. പഞ്ചാബി ഹൗസ്, മായാവി, പാണ്ടിപ്പട, സുഖമോ ദേവീ എന്നിങ്ങനെ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററായിരുന്നു. ഏകദേശം 50 വര്‍ഷത്തോളം സിനിമ മേഖലയില്‍ സജീവമായിരുന്നു അദ്ദേഹം.

ഹരിഹര പുത്രന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് സഹപ്രവര്‍ത്തകര്‍ രംഗത്തെത്തി. 'ചലച്ചിത്ര ചിത്രസംയോജകന്‍ ഹരിഹരപുത്രന്‍ വിഷ്ണുപദം പൂകി. എന്റെ ആദ്യകാല ചിത്രങ്ങളിലെല്ലാം എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു. ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. കുടുംബത്തിന്റെ തീരാദുഖത്തില്‍ പങ്കുചേരുന്നു' എന്ന് സംവിധായകന്‍ വിജി തമ്പി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.