തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും ദിവസങ്ങളില്‍ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. ഇന്നും നാളെയും എട്ട് ജില്ലകളില്‍ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35°C വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 34°C വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ചിരുന്ന മഴ ലഭിക്കാതിരുന്നതിനാല്‍ പല നദികളിലും വെള്ളം കുറവാണ്. ചില പ്രദേശങ്ങളില്‍ കിണറുകളില്‍ നിന്നും കുടിവെള്ള ദൗലര്‍ഭ്യവുമടക്കമുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.