മാസപ്പടി വിവാദത്തില്‍ കോടതിയെ സമീപിക്കും; മുഖ്യമന്ത്രി ആയതുകൊണ്ടാണ് വിജിലന്‍സ് കേസെടുക്കാത്തതെന്ന് വി.ഡി സതീശന്‍

മാസപ്പടി വിവാദത്തില്‍ കോടതിയെ സമീപിക്കും; മുഖ്യമന്ത്രി ആയതുകൊണ്ടാണ് വിജിലന്‍സ് കേസെടുക്കാത്തതെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: മാസപ്പടി ആരോപണത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമവശം പരിശോധിച്ചു കൊണ്ടിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു. വിജിലന്‍സിന് കേസെടുക്കാമെങ്കിലും മുഖ്യമന്ത്രി ആയതുകൊണ്ടാണ് കേസെടുക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. എഐ ക്യാമറ വിവാദത്തില്‍ കോടതിയെ സമീപിച്ച സമാന രീതിയില്‍ കോടതിയെ സമീപിക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

സതിയമ്മയെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്നും കേസെടുത്ത നടപടി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ്. ഇതിനുള്ള തിരിച്ചടി പുതുപ്പള്ളിയില്‍ ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഓണകിറ്റ് പൂര്‍ണ പരാജയമാണ്. സര്‍ക്കാര്‍ സപ്ലൈക്കോയെ ദയാവദത്തിന് വിട്ടിരിക്കുന്നു. സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കാത്ത മുഖ്യമന്ത്രിയാണ് കേരളത്തില്‍ ഉള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.