ഓണം ഒരുമയുടെ ആഘോഷമാകണം: കെസിബിസി

ഓണം ഒരുമയുടെ ആഘോഷമാകണം: കെസിബിസി

കൊച്ചി: നമ്മുടെ ഓണാഘോഷങ്ങള്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടേതുമാകട്ടെയെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ, വൈസ് പ്രസിഡന്റ് മാര്‍ പോളി കണ്ണൂക്കാടന്‍, സെക്രട്ടറി ജനറല്‍ ഡോ. അലക്സ് വടക്കുംതല എന്നിവര്‍ ആശംസിച്ചു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഘര്‍ഷാവസ്ഥയില്‍ പ്രത്യേകിച്ച് മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ദുരിതം അനുഭവിക്കുന്ന എല്ലാ എല്ലാ സഹോദരീ സഹോദരന്മര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണമെന്നും ആഹ്വാനം നല്‍കി. മതസാമുദായിക പരിഗണനകള്‍ക്കുപരിയായ മാനവ സാഹോദര്യവും ഐക്യവും സ്നേഹവും സമാധാനവും നന്മയും ദേശസ്നേഹവും പങ്കുവയ്ക്കാനും വളര്‍ത്താനും ഓണാഘോഷങ്ങളിലൂടെ സാധിക്കട്ടെ.

കഥകളാണ് മാനവസംസ്‌കാരത്തെ രൂപപ്പെടുത്തുന്നതെന്നും അത്തരം ഒരു നല്ല കഥയാണ് ഓണത്തെക്കുറിച്ചുള്ളതെന്നും കള്ളവും ചതിയുമില്ലാത്ത നല്ല നാളയെ സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്ന മഹാബലിക്കഥ എല്ലാക്കാലവും പ്രസക്തമാണെന്നും ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.