എറണാകുളം അങ്കമാലി ഐക്യദാര്‍ഢ്യ വിശ്വാസ സംരക്ഷണം; പാപ്പായോട് മാപ്പ് പറഞ്ഞ് വിശ്വാസികള്‍

എറണാകുളം അങ്കമാലി ഐക്യദാര്‍ഢ്യ വിശ്വാസ സംരക്ഷണം;  പാപ്പായോട് മാപ്പ് പറഞ്ഞ് വിശ്വാസികള്‍

എറണാകുളം: പേപ്പല്‍ ഡെലഗേറ്റ് മാര്‍ സിറിള്‍ വാസില്‍ പിതാവിന്റെ നേരെ എറണാകുളത്ത് വിമതര്‍ ഓഗസ്റ്റ് പതിനാലാം തീയതി നടത്തിയ അതിക്രമം മൂലം സഭക്കും പരിശുദ്ധ സിംഹാസനത്തിനും ഏല്‍ക്കേണ്ടി വന്ന ആഘാതങ്ങള്‍ക്ക് പരസ്യമായി മാപ്പു പറയുന്നതിനും സഭയോടും മാര്‍പ്പാപ്പയോടുമുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുവാനുമായി സിറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതാ വിശ്വാസികള്‍ ഓഗസ്റ്റ് 27 ന് മൂന്നു മുതല്‍ ആറു മണി വരെ കൊച്ചി കോര്‍പ്പറേഷന്‍ ടൗണ്‍ ഹാളില്‍ വിശ്വാസ സംഗമം നടത്തി.

സുറിയാനി ഭാഷയിലുള്ള കര്‍ത്തൃ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ പി.സി സിറിയക്ക്, ഫാ. ആന്റണി പൂതവേലി, ചെറിയാന്‍ കവലക്കല്‍, കുര്യന്‍ അത്തിക്കളം, സീലിയ ആന്റണി പൊറത്തൂര്‍, അഡ്വ. തോമസ് തളനാനി, ഔസഫ് പകലോമറ്റം, ജോസ് മാളിയേക്കല്‍, റെജി ഇളമത, ഷൈനമ്മ ജോസ്, ജോമോന്‍ ആരക്കുഴ എന്നിവര്‍ പ്രസംഗിച്ചു. വിശ്വാസ പ്രമാണം, പ്രഖ്യാപനം, ഇവയോടൊപ്പം 'എറണാകുളം പടിയോല'(പ്രമേയം) അവതരിപ്പിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.