ഷൂസിലും ബാഗിലും ഒളിപ്പിച്ച നിലയില്‍; കരിപ്പൂരില്‍ 44 കോടിയുടെ ലഹരി വേട്ട

 ഷൂസിലും ബാഗിലും ഒളിപ്പിച്ച നിലയില്‍; കരിപ്പൂരില്‍ 44 കോടിയുടെ ലഹരി വേട്ട

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐയുടെ വന്‍ ലഹരിമരുന്ന് വേട്ട. 44 കോടിയുടെ ലഹരിമരുന്ന് പിടികൂടി. ഷാര്‍ജയില്‍ നിന്നെത്തിയ യുപി മുസഫര്‍നഗര്‍ സ്വദേശി രാജീവ് കുമാറില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

നെയ്റോബിയില്‍ നിന്ന് ഷാര്‍ജയിലെത്തി അവിടെ നിന്ന് എയര്‍ അറേബ്യയില്‍ രാവിലെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് രാജീവ് കുമാറിനെ പരിശോധിച്ചത്. പരിശോധനയില്‍ ഇയാളില്‍ നിന്ന് മൂന്നര കിലോ കൊക്കെയ്നും 1.29 കിലോ ഹെറോയിനുമാണ് പിടികൂടിയത്. ഷൂസിലും പഴ്സിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.