തിരുവനന്തപുരം: അച്ചു ഉമ്മനെതിരായ സൈബര്‍ അധിക്ഷേപത്തില്‍ ക്ഷമാപണം. മുന്‍ സെക്രട്ടേറിയറ്റ് ജീവനക്കാരനായ ഇടതു സംഘടനാ നേതാവാണ് ക്ഷമാപണം നടത്തിയത്. സൈബര്‍ അധിക്ഷേപത്തിനെതിരെ അച്ചു ഉമ്മന്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണം.
സ്ത്രീത്വത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ചുപോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്നും നന്ദകുമാര്‍ കൊളത്താപ്പിള്ളി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിന് കീഴെ വന്ന പ്രകോപനപരമായ കമന്റുകള്‍ക്ക് മറുപടി പറയുന്നതിനിടയില്‍ രേഖപ്പെടുത്തിയ ഒരു കമന്റ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്ക് അപമാനകരമായി പോയതില്‍ അത്യധികം ഖേദിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.