ദുബായ്: യുഎഇയില്‍ മഴ പെയ്യിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ ദൗത്യങ്ങള്‍ അടുത്തയാഴ്ച തുടങ്ങും. അലൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമാണ് മഴ ദൗത്യവുമായി വിമാനങ്ങള്‍ പറക്കുക. നാഷണല്‍ സെന്‍റർ ഓഫ് മെറ്റീരിയോളജി സെപ്റ്റംബർ മുഴുവനും നീണ്ടുനില്‍ക്കുന്ന ദൗത്യമാണ് ലക്ഷ്യമിടുന്നത്.
ക്ലൗഡ് സീഡിംഗ് നടത്തുന്നതിന് അനുയോജ്യമായ മേഘങ്ങളെ കണ്ടെത്തിയാണ് ക്ലൗഡ് സീഡിംഗ് നടത്തുക. ഇതിനായി ഗവേഷകർ സദാസമയവും നിരീക്ഷണം നടത്തും. മേഘങ്ങളെ കണ്ടെത്തിയാല്‍ ഉടനെ ക്ലൗഡ് സീഡിംഗ് ദൗത്യം നടത്തും. ഇക്കഴിഞ്ഞ ജൂണ്‍ വരെ 22 ക്ലൗഡ് സീഡിംഗ് ദൗത്യമാണ് യുഎഇയില്‍ നടത്തിയിട്ടുളളതെന്ന് നേരത്തെ എന്‍ സി എം അറിയിച്ചിരുന്നു. ആഗസ്റ്റ് മാസത്തില്‍ യുഎഇയിലെ വിവിധ മേഖലകളില്‍ മഴ ലഭിച്ചിരുന്നു.