കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തുമായി അടുത്ത ബന്ധമുണ്ടെന്ന കണ്ടെത്തലുകളെ തുടര്‍ന്ന് നടി നവ്യ നായരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു.
സച്ചിന്‍ സാവന്ത് നവ്യക്ക് ആഭരണങ്ങള്‍ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്ന് ഇ.ഡി പറയുന്നു. ഇരുവരുടെയും വാട്‌സാപ്പ് സന്ദേശങ്ങളും ഇഡി പരിശോധിച്ചു. അതേസമയം സച്ചിന്‍ സുഹൃത്ത് മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ നവ്യയെ കാണാന്‍ പത്തോളം തവണ കൊച്ചിയിലേക്ക് പോയതായി സച്ചിന്റെ മൊഴിയുണ്ട്. ഇരുവരും ഡേറ്റിംഗ് നടത്തിയിരുന്നു എന്നാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ പറയുന്നത്.
2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ട കേസിലാണ് സച്ചിന്‍ സാവന്ത് അറസ്റ്റിലായത്. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറായ സച്ചിനെ ജൂണ്‍ 27 ന് ലഖ്നൗവില്‍ വെച്ചാണ് ഇ.ഡി അറസ്റ്റ് ചെയ്തത്.
കേസില്‍ പ്രത്യേക പിഎംഎല്‍എ കോടതിയില്‍ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നടിയെക്കുറിച്ച് പരാമര്‍ശമുണ്ട്. കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും നടിക്ക് നല്‍കിയ സമ്മാനങ്ങള്‍ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന് കണ്ടെത്താനുമാണ് ഇ.ഡിയുടെ ശ്രമം.