ഓണം കഴിഞ്ഞിട്ടും കിറ്റ് കിട്ടാതെ 90,822 പേര്‍; വിതരണം നാളെ മുതല്‍

ഓണം കഴിഞ്ഞിട്ടും കിറ്റ് കിട്ടാതെ 90,822 പേര്‍; വിതരണം നാളെ മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വാങ്ങാന്‍ ഇനി ബാക്കിയുള്ളത് 90,822 കാര്‍ഡ് ഉടമകള്‍. കിറ്റ് വിതരണം ഇനി റേഷന്‍ കടകള്‍ തുറക്കുന്ന നാളെ വീണ്ടും ആരംഭിക്കും. സംസ്ഥാനത്തെ എഎവൈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് ഈ വര്‍ഷം ഓണക്കിറ്റ് നല്‍കിയത്.

വയനാട് ജില്ലയില്‍ 7,000 പേര്‍ക്കും ഇടുക്കിയില്‍ 6,000 പേര്‍ക്കും കിറ്റ് ലഭിക്കുവാനുണ്ട്. മറ്റു ജില്ലകളില്‍ 2,000 - 4,000 വരെ കാര്‍ഡുടമകള്‍ വാങ്ങാനുണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍, ക്ഷേമ സ്ഥാപനങ്ങളിലെയും ആദിവാസി ഊരുകളിലെയും കിറ്റ് വിതരണം പൂര്‍ത്തിയായതായാണ് ലഭ്യമാകുന്ന വിവരം.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോട്ടയത്ത് നിര്‍ത്തിവച്ച കിറ്റ് വിതരണവും പുനരാരംഭിക്കും. കോട്ടയം ജില്ലയില്‍ മാത്രം 33,399 പേര്‍ ആണ് കിറ്റ് വാങ്ങാനുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയത് തിങ്കളാഴ്ച വൈകിട്ടാണ്. അതിനാല്‍ 1210 പേര്‍ക്കു മാത്രമേ കിറ്റ് വാങ്ങാനായുള്ളൂ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.