ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് പോരാടുന്ന കര്‍ഷകരെ അനുസ്മരിച്ച് പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പുതുവര്‍ഷ ആശംസകള്‍.
'നമ്മളില്‍ നിന്ന് വിട്ടുപിരിഞ്ഞവരെ ഓര്‍ത്തും നമ്മെ സംരക്ഷിക്കുന്നവരോടും നമുക്കായി ത്യാഗം സഹിക്കുന്ന എല്ലാവരോടും നന്ദി പറയാമെന്ന് 'രാഹുല്‍ ട്വീറ്റ് ചെയ്തു. 'അന്തസ്സോടെയും ആത്മാഭിമാനത്തോടെയും പോരാടുന്ന കര്‍ഷകരോടും തൊഴിലാളികളോടും ഒപ്പമാണ് തന്റെ മനസ്സ്' എന്നും രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞു.