പാലാ: വോട്ടെടുപ്പിനും വോട്ടെണ്ണലും ഇടയിലുള്ള ആദ്യദിനം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ചാണ്ടി ഉമ്മന്‍ നീക്കിവെച്ചത് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തിയേറ്ററുകളെ ഇളക്കിമറിച്ച കോളിവുഡ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ജയിലര്‍ കാണാനായിട്ടാണ്. പാലായിലെ തിയേറ്ററിലാണ് സിനിമ കാണാന്‍ പോയത്.
റോം കത്തിയപ്പോള്‍ നീറോം ചക്രവര്‍ത്തി വീണ വായിച്ചെന്ന് പറയുന്ന പോലെ മുന്നണികളും മുതിര്‍ന്ന നേതാക്കളും അണികളും ഒക്കെ എത്ര വോട്ട് ലഭിക്കുമെന്ന കണക്കു കൂട്ടലിലാണ്. എന്നാല്‍ സ്ഥാനാര്‍ഥിക്ക് അല്‍പം വിശ്രമം ആവശ്യമായതിനാലും സന്തോഷത്തിനായും അദേഹം സിനിമ കാണാനായിട്ടാണ് ഈ ദിനം നീക്കിവെച്ചത്.
രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ഇന്ന് എന്താണ് പരിപാടി എന്ന് ചോദിച്ചപ്പോള്‍ ഞാനൊരു സിനിമക്ക് പോകും എന്നുമായിരുന്നു പ്രതികരണം. പാലായിലെ തിയേറ്ററിലും അദേഹത്തെ പിന്തുടര്‍ന്ന് എത്തിയ മാധ്യമ പ്രവര്‍ത്തകരോട് തമാശരൂപേണ നിങ്ങള്‍ക്കൊന്ന് വിശ്രമിച്ചു കൂടെ എന്നായിരുന്നു ആദ്യ പ്രതികരണം.
പുതിയ ഭാഷകള്‍ പഠിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും തമിഴ് തെലുങ്ക് ചിത്രങ്ങള്‍ കാണാറുണ്ടെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജയിലര്‍ എന്ന തമിഴ് ചിത്രത്തില്‍ തമിഴ് സൂപ്പര്‍ താരം രജനികാന്തിനൊപ്പം മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും അഭിനയിച്ചിട്ടുണ്ടെന്ന പ്രത്യേകതയുമുണ്ട്.
ഈ ചിത്രത്തില്‍ വിനായകനും കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടനുബന്ധിച്ച് വിനായകന്‍ നടത്തിയ പരാമര്‍ശത്തിന് സമൂഹ മാധ്യമങ്ങളിലൂടെ കനത്ത പ്രഹരം തന്നെ ഏല്‍ക്കേണ്ടി വന്നിരുന്നു.
വികസനവും വിവാദവും കൂടി ഏറ്റുമുട്ടിയപ്പോള്‍ ആരാണ് ജയിക്കുന്നതെന്നറിയാന്‍ ഏകദേശം ഒന്നര ദിവസം കൂടി ബാക്കി ബാക്കി നില്‍ക്കെ മനസ്സൊക്കെ ഒന്ന് ചില്ല് ആകാന്‍ ഒരു സിനിമയല്ലേ നല്ലത്.