കോഴിക്കോട്: പി.വി അന്‍വര്‍ എംഎല്‍എക്കെതിരായ മിച്ചഭൂമി കേസില്‍ താമരശേരി ലാന്‍ഡ് ബോര്‍ഡിന്റെ സിറ്റിങ് ഇന്ന്. തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിച്ച സമയം പരിധി ഇന്ന് അവസാനിക്കും. അന്‍വറിനോടും കുടുംബാംഗങ്ങളോടുമാണ് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ഇതുവരെ എംഎല്‍എയോ കുടുംബാംഗങ്ങളോ കൈവശമുള്ള ഭൂമി സംബന്ധിച്ച രേഖകള്‍ ലാന്‍ഡ് ബോര്‍ഡിന് മുന്‍പാകെ സമര്‍പ്പിച്ചിട്ടില്ല. അന്‍വറിന്റേയും കുടുംബത്തിന്റേയും പക്കല്‍ 19 ഏക്കര്‍ മിച്ചഭൂമി ഉണ്ടെന്ന് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇതിലേറെ ഭൂമിയുണ്ടെന്നാണ് പരാതിക്കാരനായ കെ.വി ഷാജിയുടെ വാദം. തുടര്‍ന്നാണ് രേഖകള്‍ ഹാജരാക്കാന്‍ എംഎല്‍എ അടക്കമുള്ളവര്‍ക്ക് ഇന്നുവരെ സമയം അനുവദിച്ചത്.