ചാരിവച്ച ബെഡ് ദേഹത്ത് വീണു; ഉറങ്ങിക്കിടന്ന രണ്ടുവയസുകാരന് ദാരുണാന്ത്യം

ചാരിവച്ച ബെഡ് ദേഹത്ത് വീണു; ഉറങ്ങിക്കിടന്ന രണ്ടുവയസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ചുവരില്‍ ചാരിവച്ചിരുന്ന ബെഡ് ദേഹത്ത് വീണ് രണ്ടു വയസുകാരന്‍ മരിച്ചു. കോഴിക്കോട് മുക്കം മണാശേരി പന്നൂളി സന്ദീപ്-ജിന്‍സി ദമ്പതികളുടെ മകന്‍ ജെഫിന്‍ സന്ദീപ് ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേം ഏഴോടെയായിരുന്നു അപകടം. കുട്ടിയെ ഉറക്കി കിടത്തിയ ശേഷം അമ്മ കുളിക്കാനായി പോയ സമയത്താണ് ബെഡ് തലയിലൂടെ വീണതെന്നാണ് കരുതുന്നത്. അമ്മ തിരിച്ചെത്തിയപ്പോള്‍ കുട്ടി ബെഡിനടിയില്‍ കിടക്കുന്ന കാഴ്ചയാണ് കണ്ടത്.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.