കോട്ടയം: ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് അഭിവാദ്യങ്ങളെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍. ചാണ്ടി ഉമ്മനൊപ്പമുള്ള ചിത്രം ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ ആക്കിയിരുന്നു ഷാഫിയുടെ കുറിപ്പ്. പുതുപ്പള്ളിയില്‍ തുടങ്ങിയത് കേരളം മൊത്തം വ്യാപിക്കും എന്നും ഷാഫി കുറിച്ചു.
പിണറായി ഭരണത്തെ പുതുപ്പള്ളി തിരസ്‌ക്കരിച്ചെന്ന് വി.ടി ബല്‍റാമും ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഓരോ വോട്ടും ഭരണത്തോടുള്ള ജനങ്ങളുടെ പ്രതിഷേധമാണ്. ഉമ്മന്‍ ചാണ്ടി ആരായിരുന്നുവെന്ന് തെളിയിക്കുന്നതനാണ് ഈ വോട്ടെടുപ്പ്. ഭരണത്തിന് എതിരായുള്ള ലീഡാണ് ഇത് എന്നും വി.ടി ബല്‍റാം പറഞ്ഞു.