പിതാവിന്റെ കല്ലറയിലെത്തി വിതുമ്പിക്കരഞ്ഞ് ചാണ്ടി ഉമ്മന്‍

പിതാവിന്റെ കല്ലറയിലെത്തി വിതുമ്പിക്കരഞ്ഞ് ചാണ്ടി ഉമ്മന്‍

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം നേടിയ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ എത്തി. മുട്ടുകുത്തി ചുംബിച്ച അദ്ദേഹം വിതുമ്പിക്കരഞ്ഞു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ റെക്കോഡ് ലീഡാണ് ചാണ്ടി ഉമ്മന്‍ നേടിയിരിക്കുന്നത്. ഇതിനിടയിലാണ് ചാണ്ടി ഉമ്മന്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.