കോഴിക്കോട്: പുതുപ്പള്ളിയില്‍ വിജയിച്ചത് ടീം യുഡിഎഫെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിജയം കോണ്‍ഗ്രസിനെ കൂടുതല്‍ വിനയാന്വിതരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ മാതൃക വരും തിരഞ്ഞെടുപ്പുകളിലും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മുഴുവന്‍ പിന്തുണയും ചാണ്ടി ഉമ്മന് കിട്ടി. പ്രചരണ സമയത്ത് മുഖ്യമന്ത്രിയോട് ഏഴ് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്തുകൊണ്ടാണ് അതിന് പ്രതികരിക്കാതിരുന്നതെന്നും അദേഹം ചോദിച്ചു. ഉത്തമരായ കമ്യൂണിസ്റ്റുകാരുടെ പിന്തുണയും പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് കിട്ടി. എം.വി ഗോവിന്ദന്‍ പിണറായിയുടെ കുഴലൂത്തുകാരനായി മാറിയെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് ഹൈജാക്ക് ചെയ്യുകയാണ്. മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റിയ നടപടി ഇതിന് ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനുള്ള പ്രഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.