ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച രാഷ്ട്രീയ നേതാവായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ റിസര്‍ച്ച് സംഘടന നടത്തിയ സര്‍വേയില്‍ 55 ശതമാനം പേരും മോദിയെ പിന്തുണച്ചു. ലോക നേതാവെന്ന പേരില്‍ 75 ശതമാനം ആളുകള്‍ മോദിയെ പിന്തുണക്കുന്നുവെന്നാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. വിയോജിപ്പ് പ്രകടിപ്പിക്കുന്നത് വളരെ കുറവാണ്.
13 രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളെ ഉള്‍പ്പെടുത്തിയായിരുന്നു സര്‍വേ നടന്നത്. ഇന്ത്യ, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, മെക്സികോ, ദക്ഷിണ കൊറിയ, സ്പെയിന്‍, യുകെ, യുഎന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളെയാണു പരിഗണിച്ചത്.
അതേസമയം ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനു നെഗറ്റീവ് വോട്ടുകളാണ് ലഭിച്ചത്. മോദിക്കൊപ്പം ബിജെപിക്കും ജനപിന്തുണ കൂടി. 55 ശതമാനം പേരും വോട്ട് ചെയ്തത് മോദിക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.