മുന്‍ കേന്ദ്രമന്ത്രി ബൂട്ടാ സിംഗ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി ബൂട്ടാ സിംഗ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ബൂട്ടാ സിംഗ് അന്തരിച്ചു. 86 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

അകാലിദളിലൂടെ രാഷ്ട്രീയത്തിലെത്തിയ ബൂട്ടാ സിംഗ് പിന്നീട് കോണ്‍ഗ്രസിലെത്തി. എട്ടു തവണ ലോക്‌സഭാംഗമായിരുന്ന അദ്ദേഹം ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി മന്ത്രി സഭകളില്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. രാജീവ് ഗാന്ധി മന്ത്രി സഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. 2004 മുതല്‍ 2006 വരെ ബീഹാര്‍ ഗവര്‍ണറായും സേവനമനുഷ്ഠിച്ചു.

ബൂട്ടാ സിംഗിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എംപി തുടങ്ങിയവര്‍ അനുശോചിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.