എ.ഐ ക്യാമറ: മുഖ്യമന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് പങ്കാളിത്തം'; അഴിമതിയെന്ന് സഭയിലുന്നയിച്ച് പ്രതിപക്ഷം

എ.ഐ ക്യാമറ: മുഖ്യമന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുള്ളവര്‍ക്ക് പങ്കാളിത്തം'; അഴിമതിയെന്ന് സഭയിലുന്നയിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: എ.ഐ ക്യാമറ കരാറില്‍ മുഖ്യമന്ത്രിയുടെ മകനെതിരെ അഴിമതി ആരോപണവുമായി നിയമസഭയില്‍ പി.സി വിഷ്ണുനാഥ് എം.എല്‍.എ. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടെന്നാണ് എം.എല്‍.എ സഭയില്‍ ആരോപിച്ചത്.

മോഷണം തടയാന്‍ വീടുകളില്‍ ക്യാമറ വെക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ മോഷ്ടിക്കാന്‍ വേണ്ടി ക്യാമറ വെക്കുന്നത് ഇതാദ്യമായിട്ടാണെന്നാണ് പി.സി വിഷ്ണുനാഥ് എ.ഐ ക്യാമറയെ പരിഹസിച്ചത്.

സാങ്കേതിക പരിജ്ഞാനമില്ലാത്ത എസ്.ആര്‍.ഐ.ടിയെ പദ്ധതി ഏല്‍പ്പിച്ചതിലും ടെന്‍ഡര്‍ വ്യവസ്ഥകളെല്ലാം തന്നെ മറികടന്നുകൊണ്ടാണ് കരാറും ഉപകരാറും നല്‍കിയത്. എ.ഐ ക്യാമറയുമായി ബന്ധപ്പെട്ട് നേരത്തെയും പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ മകനെതിരെ നടത്തിയ പരാമര്‍ശം ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്നും എതിര്‍പ്പിനിടയാക്കി. മുഖ്യമന്ത്രിയുടെ മകനെതിരെ ഉന്നയിച്ച ആരോപണം രേഖകളില്‍ നിന്ന് നീക്കണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടത് പരിശോധിക്കാമെന്ന് സ്പീക്കര്‍ മറുപടി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.