പാലാ: രൂപതാ കോടതിയിലെ ജഡ്ജിയായ യുവ വൈദികന്‍ ഫാ. ജോസഫ് താഴത്തുവരിക്കയില്‍ ഇനി പൊതുസമൂഹത്തിന്റെ വക്കീല്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി പാലാ രൂപതാ കോടതിയിലെ ജഡ്ജിയാണ്. മൈസൂര്‍ കെ.എന്‍ നാഗഗൗഡ ലോ കോളജില്‍ നിന്നാണ് നിയമപഠനം പൂര്‍ത്തിയാക്കിയത്.
ഭരണങ്ങാനം താഴത്തുവരിക്കയില്‍ തോമസ് - പെണ്ണമ്മ ദമ്പതികളുടെ മകനാണ് 36കാരനായ ഫാ. ജോസഫ് താഴത്തുവരിക്കയില്‍. റോണി, റോസ്മി എന്നിവര്‍ സഹോദരങ്ങളാണ്.
കഴിഞ്ഞ ദിവസം അഭിഭാഷകനായി എന്റോള്‍ ചെയ്ത ഇദേഹത്തെ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മുഖ്യവികാരി ജനറാള്‍ മോണ്‍, ജോസഫ് തടത്തില്‍ തുടങ്ങിയവര്‍ അഭിനന്ദിച്ചു.
പാലാ രൂപതയിലെ വൈദികരില്‍ നിന്ന് അഭിഭാഷകനാകുന്ന മൂന്നാമത്തെയാളാണ് ഫാ. ജോസഫ് താഴത്തുവരിക്കയില്‍. കരൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന്റെ മാനേജരുമാണ്. ഫാ. ജോസഫ് കടുപ്പില്‍, ഫാ. ആല്‍വിന്‍ ഏറ്റുമാനൂര്‍ക്കാരന്‍ എന്നിവരാണ് ഇതിന് മുമ്പ് അഭിഭാഷകരായത്.