ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍; പ്രായപരിധി ഉയര്‍ത്തിയതിനെതിരെ സ്വകാര്യ ബസുടമകള്‍

ബസുകളിലെ വിദ്യാര്‍ഥി കണ്‍സഷന്‍; പ്രായപരിധി ഉയര്‍ത്തിയതിനെതിരെ സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം: ബസുകളില്‍ വിദ്യാര്‍ഥി കണ്‍സഷന്‍ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25 ല്‍ നിന്ന് 27 ആയി വര്‍ധിപ്പിച്ച് ഉത്തരവിറക്കിയ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ തീരുമാനത്തിനെതിരെ സ്വകാര്യ ബസുടമകള്‍.

കണ്‍സഷന്‍ പ്രായപരിധി 18 ആയി ചുരുക്കണമെന്നാണ് ആവശ്യം ബസ് ഓപ്പറേറ്റഴ്‌സ് അസോസിയേഷന്റെ ആവശ്യം. 2010ലെ സൗജന്യ നിരക്കാണ് ഇപ്പോഴും തുടരുന്നത്.

യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്. കൂടാതെ ഗവേഷക വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പ്രായപരിധി വര്‍ധിപ്പിക്കുവാന്‍ നിര്‍ദേശം നല്‍കിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.