'ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനവും കായികാഭ്യാസവും വേണ്ട': തടഞ്ഞ് ഹൈക്കോടതി

'ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനവും കായികാഭ്യാസവും വേണ്ട': തടഞ്ഞ് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ ക്ഷേത്രത്തിലെ ആയുധ പരിശീലനം തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനവും കായിക അഭ്യാസവും അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ വ്യക്തമാക്കി. ആര്‍എസ്എസ് ആയുധ പരിശീലനം നടത്തുന്നെന്നു ചൂണ്ടിക്കാട്ടി ഭക്തര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ക്ഷേത്ര പരിസരത്ത് കായികാഭ്യാസം തടഞ്ഞ് അധികൃതര്‍ ഇറക്കിയ ഉത്തരവ് കൃത്യമായി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ദേവസ്വം കമ്മിഷണര്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഇതിന് വേണ്ട സഹായം നല്‍കാന്‍ ചിറയിന്‍കീഴ് പൊലീസിനോട് ആവശ്യപ്പെട്ടു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്നതാണ് ക്ഷേത്രം. ക്ഷേത്ര കാര്യങ്ങള്‍ നോക്കേണ്ടത് ദേവസ്വം ബോര്‍ഡാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്ര പരിസരത്ത് ഒരു വിധത്തിലുള്ള കായികാഭ്യാസവും ആയുധ പരിശീലനവും അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കായിക അഭ്യാസം നടക്കുന്നുണ്ടെന്ന പരാതി സത്യമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി പൊലീസ് കോടതിയെ അറിയിച്ചു. ഇത് നിര്‍ത്താന്‍ നിര്‍ദേശിച്ചു കൊണ്ട് ബന്ധപ്പെട്ട വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.