കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും നിപ സ്ഥിരീകരിച്ചു; കേന്ദ്ര സംഘം ഉടന്‍ കേരളത്തിലേക്ക്‌

കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും നിപ സ്ഥിരീകരിച്ചു; കേന്ദ്ര സംഘം ഉടന്‍ കേരളത്തിലേക്ക്‌

കോഴിക്കോട്: കോഴിക്കോട് അസ്വാഭാവികമായി മരിച്ച രണ്ട് പേര്‍ക്കും നിപ രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മണ്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര സംഘം ഉടന്‍ കേരളത്തില്‍ എത്തും.

നിലവില്‍ കോഴിക്കോട് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ഇനി പുറത്തുവരേണ്ടതുണ്ട്.

ചികിത്സയില്‍ കഴിയുന്ന നാല് പേരില്‍ ഒരു കുട്ടിയുടെ നില അതീവ അതീവ ഗുരുതരമെന്ന് വ്യക്തമാക്കിയിരുന്നു. 75 പേരാണ് ജില്ലയില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.