തിരുവനന്തപുരം: സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി കത്തെഴുതിയിട്ടില്ലെന്ന് അഡ്വ. ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തല്‍. അതിജീവിത നല്‍കിയത് പരാതിയുടെ ഡ്രാഫ്റ്റാണെന്നും ഈ ഡ്രാഫ്റ്റ് ബാലകൃഷ്ണപ്പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോയെന്നും ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി.
തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പരാതിക്കാരിയുടേതെന്ന് പറയുന്ന കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ. മാണിയുടെയും പേര് എഴുതിച്ചേര്‍ത്തത് ശരണ്യ മനോജാണ്. കെ.ബി ഗണേഷ് കുമാറും ശരണ്യാ മനോജുമാണ് മുഖ്യസൂത്രധാരന്മാരെന്നും പരാതിക്കാരിയുടെ അഭിഭാഷകന്‍ കൂടിയായ ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തി.