ഇടുക്കി: ജനവാസ മേഖലയില്‍ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാര്‍ ലോക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷന്‍ കട ആക്രമിച്ചു. തുടര്‍ന്ന് ആന അരി ചാക്കുകള്‍ വലിച്ചു പുറത്തിട്ടെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. പിന്നീട് നാട്ടുകാര്‍ തന്നെ ആനയെ വിരട്ടിയോടിച്ചു.
മണിക്കൂറുകള്‍ പരിഭ്രാന്തി സൃഷ്ടിച്ച പടയപ്പ സമീപത്തെ കാട്ടിലേക്ക് നീങ്ങി. ഇവിടെ നിലയുറപ്പിച്ചിരിക്കുന്ന പടയപ്പയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മറയൂര്‍ മേഖലയിലായിരുന്നു കുറച്ച് കാലമായി പടയപ്പയുടെ വാസം. എന്നാല്‍ മറയൂരിലും പടയപ്പയുടെ ആക്രമണത്തില്‍ കൃഷി നാശമടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ആന ഇപ്പോഴും ജനവാസ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് വിവരം.