കോഴിക്കോട്: ജില്ലയില്‍ നിപ്പ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഒരാഴ്ച കൂടെ അടച്ചിടാന്‍ തീരുമാനം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയ നിപ്പ അവലോകന യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്.
ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താനും അതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെ അവധി ബാധകമായിരിക്കും.