പ്രതികൂല കാലാവസ്ഥ; കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

പ്രതികൂല കാലാവസ്ഥ; കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

കോഴിക്കോട്: പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കരിപ്പൂരില്‍ ലാന്‍ഡ് ഇറങ്ങേണ്ട വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് വഴി തിരിച്ചുവിട്ടു. കോയമ്പത്തൂര്‍, കൊച്ചി വിമാനത്താവളങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്. കരിപ്പൂരില്‍ ശക്തമായ മഴ പെയ്തതിനെ തുടര്‍ന്നാണ് തീരുമാനം.

നാല് വിമാനങ്ങളാണ് കൊച്ചി വിമാനത്താവളത്തിലേയ്ക്ക് തിരിച്ചുവിട്ടത്.ഒമാന്‍ എയറിന്റെ മസ്‌കറ്റ്-കോഴിക്കോട് വിമാനം, എയര്‍ അറേബ്യയുടെ അബുദാബി-കോഴിക്കോട് വിമാനം, എയര്‍ ഇന്ത്യയുടെ ദോഹ-കോഴിക്കോട്, ഷാര്‍ജ-കോഴിക്കോട് എന്നി സര്‍വീസുകളാണ് നെടുമ്പാശേരിയിലേയ്ക്ക് തിരിച്ചുവിട്ടത്.

അതേസമയം വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഴ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

കൂടാതെ കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.