കൊച്ചി: പ്രമുഖ യൂട്യൂബ് വ്‌ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ പീഡന പരാതി സൗദി വനിത. അഭിമുഖത്തിനെന്ന പേരില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സൗദി സ്വദേശിനി പരാതി നല്‍കിയിരിക്കുന്നത്. മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന ഷക്കീര്‍ സുബാനെതിരെ ഇന്നലെ എറണാകുളം സെന്‍ട്രല്‍ പൊലീസിലാണ് പരാതി ലഭിച്ചത്.
വനിതയെ അഭിമുഖത്തിനായി വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. എറണാകുളത്തെ ഹോട്ടലിലേയ്ക്കാണ് മല്ലു ട്രാവലര്‍ ഇവരെ ക്ഷണിച്ചത്. അവിടെ വച്ച് ഇയാള്‍ അപമര്യാദയായി പെരുമാറുകയും പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പരാതി നിഷേധിച്ച് ഷക്കീര്‍ സുബാന്‍ രംഗത്തെത്തി.
തന്റെ പേരിലുള്ളത് ഒരു വ്യാപരാതിയാണ്. മതിയായ തെളിവുകള്‍ കൊണ്ട് അതിനെ നേരിടുമെന്നാണ് ഷക്കീര്‍ സുബാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.