കൊച്ചി: സോളാര്‍ ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസിലോ യു.ഡി.എഫിലോ കണ്‍ഫ്യൂഷനില്ലെന്നും വി.ഡി.സതീശന്‍ കേരള പൊലീസിന്റെ അന്വേഷണം വേണ്ടെന്നാണ് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞതെന്നും അദേഹം പറഞ്ഞു. ഇത് തെറ്റായി വ്യാഖ്യാനിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായതെന്നും വി.ഡി.സതീശന്‍ വ്യക്തമാക്കി.
നിലവില്‍ സംസ്ഥാനത്തെ നിപ പ്രതിരോധം പഴയ പ്രോട്ടോക്കോള്‍ പ്രകാരമാണ്. ഇപ്പോള്‍ ഉള്ളത് പുതിയ വകഭേദമാണെന്നും അതിനനുസരിച്ച് പ്രോട്ടോക്കോള്‍ തയ്യാറാക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.നിപയെ എങ്ങനെ നേരിടണമെന്ന് അറിയില്ലെന്നും നിപ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാന്‍ നടപടി വേണമെന്നും അദേഹം പറഞ്ഞു.
മന്ത്രിസഭാ പുനസംഘടനയില്‍ സര്‍ക്കാര്‍ മുഖം മിനുക്കുമോ വികൃതമാക്കുമോയെന്ന് കണ്ടറിയാമെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ധനപ്രതിസന്ധിക്ക് കാരണം സര്‍ക്കാര്‍ തന്നെയാണെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.