കൊച്ചി: ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തി കൂടിയ ന്യൂനമര്‍ദം തെക്ക് കിഴക്കന്‍ രാജസ്ഥാനും മധ്യപ്രദേശിനും മുകളിലായി സ്ഥിതി ചെയ്യുന്നു. അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ തെക്കന്‍ രാജസ്ഥാന്‍- വടക്കന്‍ ഗുജറാത്ത് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കിയത്.
കേരള തീരത്ത് ഇന്ന് വൈകിട്ട് 6.30 വരെ 0.6 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. എന്നാല്‍, കേരള കര്‍ണാടക ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.