ന്യൂഡൽഹി: കർഷക സംഘടനകളുമായി കേന്ദ്രത്തിന്റെ ഏഴാം വട്ട ചര്‍ച്ച ഇന്ന്. ഉച്ചക്ക് 2 നു വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചർച്ചയിൽ 40 കര്‍ഷക സംഘടന പ്രതിനിധികള്‍ പങ്കെടുക്കും. കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന 40 ദിവസങ്ങൾ പിന്നുടുകയാണ്. പല തവണ ചർച്ചകൾ നടന്നുവെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു.
ഡിസംബര്‍ 31ന് നടത്തിയ ചര്‍ച്ചയില്‍ വൈദ്യുതി ഭേദഗതി ബില്‍ 2020ന്‍റെ കരട് പിന്‍വലിക്കാനും വൈക്കോല്‍ കത്തിക്കുന്നത് നിയന്ത്രിക്കുന്ന വായു മലിനീകരണ ഓര്‍ഡിനന്‍സില്‍ മാറ്റം വരുത്താനും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരുന്നു. ഇന്നത്തെ ചര്‍ച്ചയിൽ കാര്‍ഷിക പരിഷ്കരണ നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യം ആണ് കർഷകർ ഉന്നയിക്കുക.