ഹോസ്റ്റലുകളില്‍ പനി പടരുന്നു; എംജി സര്‍വകലാശാല ക്യാംപസ് അടച്ചു

ഹോസ്റ്റലുകളില്‍ പനി പടരുന്നു; എംജി സര്‍വകലാശാല ക്യാംപസ് അടച്ചു

കോട്ടയം: ഹോസ്റ്റലുകളില്‍ പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ എംജി സര്‍വകലാശാല ക്യാംപസ് അടച്ചു. സര്‍വകലാശാല ക്യാംപസിലെ പഠന വകുപ്പുകള്‍ സെപ്റ്റംബര്‍ 30 വരെ അടച്ചിടും. ഹോസ്റ്റലുകളില്‍ പനി പടരുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ക്ലാസുകള്‍ 30 വരെ ഓണ്‍ലൈന്‍ ആയിട്ടായിരിക്കും നടക്കുക. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. സര്‍വകലാശാലയുടെ പ്രധാന ക്യാംപസിന് പുറത്ത് പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ലീഗല്‍ വകുപ്പിലെ ക്ലാസുകള്‍ പതിവ് പോലെ തുടരും. സര്‍വകലാശാലയുടെ ഓഫിസ് പ്രവര്‍ത്തനങ്ങളിലും മാറ്റമുണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.