കുട്ടി ഉള്‍പ്പെടെ കണ്ണില്‍ കണ്ടവരെയെല്ലാം ചൂരല്‍ കൊണ്ടടിച്ചു, എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

കുട്ടി ഉള്‍പ്പെടെ കണ്ണില്‍ കണ്ടവരെയെല്ലാം ചൂരല്‍ കൊണ്ടടിച്ചു, എസ് ഐയ്ക്ക് സസ്പെന്‍ഷന്‍

കൊച്ചി: മദ്യ ലഹരിയില്‍ ബേക്കറിയില്‍ അതിക്രമം കാണിച്ച എസ്‌ഐയ്ക്ക് സസ്പെന്‍ഷന്‍. നെടുമ്പാശേരി സ്വദേശി കുഞ്ഞുമോന്റെ ബേക്കറിയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. നെടുമ്പാശേരി പൊലീസ് സ്റ്റേഷന് കീഴിലുളള കണ്‍ട്രോള്‍ റൂം വാഹനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ സുനിലാണ് അതിക്രമം നടത്തിയത്. സംഭവത്തില്‍ എസ്‌ഐയെ സസ്പെന്റ് ചെയ്തു.

ഇയാള്‍ സംഭവയ സമയം മദ്യപിച്ചിരുന്നുവെന്നാണ് വിവരം. കണ്‍ട്രോള്‍ റൂമിന്റെ വാഹനത്തിലെത്തിയ സുനില്‍ ബേക്കറിയിലുണ്ടായിരുന്നവരെ ചൂരല്‍ വടികൊണ്ടടിക്കുകയായിരുന്നു. യുവതിക്കും കുട്ടിയ്ക്കുമടക്കം പരിക്കേറ്റു. ഈ സമയം പൊലീസ് വാഹനത്തില്‍ ഡ്രൈവറുണ്ടായിരുന്നു. എസ്‌ഐയുടെ പരാക്രമം അതിരുവിട്ടതോടെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ വിവരമറിയിച്ചു.

സംഭവം അറിഞ്ഞയുടന്‍ നെടുമ്പാശേരി പൊലീസ് സ്ഥലത്തെത്തി. എസ്‌ഐ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ വ്യക്തമാക്കി. അതേസമയം പൊലീസ് വാഹനത്തില്‍ മദ്യക്കുപ്പി ഉണ്ടായിരുന്നില്ലെന്നായിരുന്നു റൂറല്‍ എസ്പിയുടെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.