വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പൊതു തെളിവെടുപ്പ് ഈ മാസം 28 ന്

വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ പൊതു തെളിവെടുപ്പ് ഈ മാസം 28 ന്

തിരുവനന്തപുരം: വൈദ്യുതി വിതരണത്തിനാവശ്യമായ ജോലിക്കള്‍ക്കുള്ള എസ്റ്റിമേറ്റ് നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിനായി കെ.എസ്.ഇ.ബി കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ മുന്‍പാകെ സമര്‍പ്പിച്ച പരാതി സംബന്ധിച്ച പൊതുതെളിവെടുപ്പ് ഈ മാസം 28 ന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള കമ്മീഷന്റെ കോര്‍ട്ട് ഹാളില്‍ 10.30 ന് നടക്കും.

പരാതി www.erckerala.org യില്‍ ലഭിക്കും. പൊതുതെളിവെടുപ്പില്‍ നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയും പങ്കെടുക്കാം. വീഡിയോ കോണ്‍ഫറന്‍സ് മുഖേന പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഈ മാസം 26 ന് പന്ത്രണ്ടിന് മുമ്പ് പേരും വിശദവിവരങ്ങളും ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി സഹിതം കമ്മീഷന്‍ സെക്രട്ടറിയെ [email protected] എന്ന ഇ-മെയിലില്‍ അറിയിക്കണം.

തപാല്‍ മുഖേനയും ഇ-മെയില്‍ മുഖേനയും പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ലഭിക്കുന്ന അഭിപ്രായങ്ങള്‍ 28 ന് അഞ്ചുവരെ സ്വീകരിക്കും. തപാല്‍ മുഖേന അയക്കുന്ന അഭിപ്രായങ്ങള്‍ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍, കെ.പി.എഫ്.സി ഭവനം, സി.വി. രാമന്‍പിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തില്‍ ലഭ്യമാകണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.